എന്റെ പ്രാർത്ഥന നിന്റെ അർച്ചനകളിൽ പൂർണ്ണമായി മുദ്രകുത്തിയ രാവിലെത്ര നക്ഷത്രക്കുഞ്ഞുങ്ങളാണ് എന്റെ ദേഹത്തു പറ്റിപ്പിടിച്ചിരിക്കുന്നതെന്നോ! എന്റെ ത്യാഗമേ ത്യാഗമേയെന്ന് നിലവിളിച്ചീരാവിലെത്ര പുണ്യപ്പെട്ടു നീയെന്റെ വാക്കിന്റെ മോഹമേ. വാക്കാണു നീയെന്നും ഞാനും,നിന്റെ തീയുടൽക്കൂട്ടിന്റെ ഉഷ്ണം പുകയുന്ന കാണാക്കയങ്ങളിൽ, മോഹം പുതച്ചുമ്മകൾ വാരിപ്പുണർന്ന രാവിന്റെ യാമങ്ങൾ കണ്ണു ചിമ്മാതെ ചിമ്മാതെ.... നിന്റെ പാൽക്കടൽ തീരത്ത്!
സ്വപ്നവും കാണും ജീവിക്കുകയും ചെയ്യും, നീ എനിക്കൊരു തീരാനോവാണെന്ന് ഞാൻ പറയില്ല നീയും. എന്റെ ആനന്ദമേ ആനന്ദമേയെന്ന് പുലമ്പിക്കൊണ്ടിരിക്കയും ചെയ്യും. നിന്നെക്കുറിച്ച് മാത്രമേ എഴുതുന്നുള്ളു ഞാൻ കാലങ്ങളായി, എഴുതുവാനിനിയൊരു വിഷയവും തികയാതിരിക്കണം നീ മാത്രമാകണം എനിക്കു നീ, നീ മാത്രമാകണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ