ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വൈറസ്സിന് (നോട്) പറയുവാനുള്ളത്

സ്വപ്നവും കാണും 
ജീവിക്കുകയും ചെയ്യും,  
നീ എനിക്കൊരു 
തീരാനോവാണെന്ന് 
ഞാൻ പറയില്ല നീയും. 
എന്റെ ആനന്ദമേ ആനന്ദമേയെന്ന് 
പുലമ്പിക്കൊണ്ടിരിക്കയും ചെയ്യും. 
നിന്നെക്കുറിച്ച് മാത്രമേ 
എഴുതുന്നുള്ളു ഞാൻ 
കാലങ്ങളായി, 
എഴുതുവാനിനിയൊരു 
വിഷയവും തികയാതിരിക്കണം 
നീ മാത്രമാകണം 
എനിക്കു നീ, 
നീ മാത്രമാകണം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാഞ്ഞു പോവാത്ത ആകാശം

എന്റെ പ്രാർത്ഥന നിന്റെ അർച്ചനകളിൽ പൂർണ്ണമായി മുദ്രകുത്തിയ രാവിലെത്ര നക്ഷത്രക്കുഞ്ഞുങ്ങളാണ് എന്റെ ദേഹത്തു പറ്റിപ്പിടിച്ചിരിക്കുന്നതെന്നോ! എന്റെ ത്യാഗമേ ത്യാഗമേയെന്ന് നിലവിളിച്ചീരാവിലെത്ര പുണ്യപ്പെട്ടു നീയെന്റെ വാക്കിന്റെ മോഹമേ. വാക്കാണു നീയെന്നും ഞാനും,നിന്റെ  തീയുടൽക്കൂട്ടിന്റെ ഉഷ്ണം പുകയുന്ന കാണാക്കയങ്ങളിൽ, മോഹം പുതച്ചുമ്മകൾ വാരിപ്പുണർന്ന രാവിന്റെ യാമങ്ങൾ കണ്ണു ചിമ്മാതെ ചിമ്മാതെ.... നിന്റെ പാൽക്കടൽ തീരത്ത്!

താടിയോട്.

താടിയോട്. വല്ലാത്തൊരാസക്തിയുണ്ട് നിന്നിൽ... എന്റെയുമ്മകളേൽക്കാതെ നീ നിന്നെക്കളഞ്ഞു പോകാതിരിക്കണം. എന്നിലേക്കെത്തുംവരെയെങ്കിലും നീ നിന്നിൽ കാത്തിരിക്ക! അത്രമേൽ ഭംഗിയിൽ നീയെന്നിൽ വിടർന്നു ലസിക്ക! ഉമ്മ കൊണ്ട് കൂടുകെട്ടും ഞാൻ നിന്നിൽ. ഹൊ! എന്തൊരാനന്ദമാണിന്ന്, നൂലിഴപ്പഴുതിൽ മാറിമറിയുന്നതാണീ ജീവിതം, പൊലിഞ്ഞു പോവാതെ പോവാതെ.