ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഗുരുദക്ഷിണ

ലോകാവസാനം  വരേയ്ക്കും  നമ്മളൊരുമിച്ച്  ചെയ്തതൊന്നും  മാഞ്ഞു പോകുന്നില്ലതിനാൽ  വീണ്ടുമീ  പ്രണയകാലത്തേക്കിറ്റുന്നു  ഞാനെന്റെ,  മധുരദുഗ്ധം നിറച്ചൊരീ  ഗുരുദക്ഷിണ!
ഈയിടെയുള്ള പോസ്റ്റുകൾ

പൈതൃകം

എന്റെ  പ്രാര്‍ത്ഥനകളൊക്കേയും  നിന്റെ  ആനന്ദങ്ങളെക്കുറിച്ചായിരുന്നു.  എന്റെ  സങ്കടങ്ങളൊന്നും  നിന്നിലേക്കു  പറത്തി വിട്ടിരുന്നില്ല  ഞാന്‍.  കണ്ണിലെ  നക്ഷത്രത്തിളക്കങ്ങളില്‍  മാത്രമായിരുന്നു  നിന്നിലേക്കുള്ള  മഹായാനങ്ങളൊക്കേയും  ഞാനനുഭവിച്ചതെന്നില്‍.  കരുതണമെന്നു  കരുതുന്നതൊന്നും  കരുതുവാനാകാത്തൊരു  കരുതലില്‍  ശൂന്യയായിപ്പോകുന്നുണ്ട്  ഞാന്‍,  കരുതണമെനിക്ക്  കനിയണം. തുണയാകട്ടെയെനിക്ക്  നിന്റെ  എന്നെക്കുറിച്ചുള്ള  പ്രാര്‍ത്ഥനാമന്ത്രങ്ങളും.

എന്റെ പ്രാണനേ

എനിക്കേത് സ്വർഗ്ഗം?  നീയില്ലാത്തിടം  എനിക്കെങ്ങനെ?  എന്റെ നാഴിക വിനാഴികകൾ  എന്റെ വാക്കും വഴികളും  അദ്ധ്വാനം,ആശ്വാസം  ആവശ്യമുള്ളപ്പഴല്ലേ  അറുത്തു നൽകേണ്ടത്!  നീയാണെന്റെ സ്വർഗ്ഗം  നിന്നിലല്ലേ ഞാൻ മുഴുവനായത്,  ചിതറിത്തെറിച്ചു പോയ  കബന്ധങ്ങളുടെ  പ്രാണദായകൻ  ഒറ്റ അവകാശി.  നീ മാത്രമാണെന്റെ  പ്രാണന്റെ പ്രണയപ്പിടച്ചിൽ.  ആദ്യവും തുടർച്ചയുമൊക്കെ  അങ്ങിനെത്തന്നെ.

റിംഗ്ടോൺ

ഉറങ്ങാൻ കിടന്നപ്പഴാണ് ഒരു പക്ഷിക്കരച്ചിൽ! "DON'T LEAVE ME, YOU ARE MY ENERGY" നോക്കുമ്പഴുണ്ട്, അതെന്റെ  കരളിൽ നിന്നു തന്നെ ഉയർന്നു പൊന്തിയതാവണം. FROM MY SELFEE CAM! അതേ, അതു തന്നെ.... എന്നെ ഉപേക്ഷിച്ചേക്കല്ലേ.... നീയാണെന്റെ ഊർജ്ജം ഞാൻ നീ തന്നെയും. YOU ARE MY ENERGY YOU ARE MY ENERGY ഉരുവിട്ടു ഞാനുറങ്ങി.

മാഞ്ഞു പോവാത്ത ആകാശം

എന്റെ പ്രാർത്ഥന നിന്റെ അർച്ചനകളിൽ പൂർണ്ണമായി മുദ്രകുത്തിയ രാവിലെത്ര നക്ഷത്രക്കുഞ്ഞുങ്ങളാണ് എന്റെ ദേഹത്തു പറ്റിപ്പിടിച്ചിരിക്കുന്നതെന്നോ! എന്റെ ത്യാഗമേ ത്യാഗമേയെന്ന് നിലവിളിച്ചീരാവിലെത്ര പുണ്യപ്പെട്ടു നീയെന്റെ വാക്കിന്റെ മോഹമേ. വാക്കാണു നീയെന്നും ഞാനും,നിന്റെ  തീയുടൽക്കൂട്ടിന്റെ ഉഷ്ണം പുകയുന്ന കാണാക്കയങ്ങളിൽ, മോഹം പുതച്ചുമ്മകൾ വാരിപ്പുണർന്ന രാവിന്റെ യാമങ്ങൾ കണ്ണു ചിമ്മാതെ ചിമ്മാതെ.... നിന്റെ പാൽക്കടൽ തീരത്ത്!

നിന്നോട്

ഇന്നലെ നിനക്ക് ശ്വാസം മുട്ടിയിരുന്നോ? ഞാൻ നിന്നെയൊന്ന് ഇറുകെ പുണർന്നിരുന്നു. ഞാൻ നിന്നോട് കള്ളം പറഞ്ഞു എന്നു നീ ഒരിക്കൽ  പറഞ്ഞത്, എന്തായിരുന്നുവെന്ന് പറയുമോ? മൗനത്തിന്റെ സൗന്ദര്യ ഭാഷ നീയാണെന്നെ പഠിപ്പിച്ചത്, അതു കൊണ്ട് നിന്നെ മാത്രം ശ്വസിച്ച് ഞാനിന്ന് ജീവിക്കുന്നു. നീയവിടെത്തന്നെയുണ്ട് എന്നുറപ്പിക്കുക എന്താനന്ദമാണ്. ഇന്നലെ നമ്മളെ വേട്ടയാടി വന്നവർ നിന്നെയെവിടെയാണ് ഒളിപ്പിച്ചത്? പിന്നെ അവരെന്നെ വേട്ടയാടി, ഞാനെവിടൊക്കെയോ അലഞ്ഞൊടുവിൽ നെഞ്ചു പൊട്ടിയെന്റെ കിടക്കപ്പായിൽ ശ്വാസം കിട്ടാതെ പിടഞ്ഞ്....
എന്റെ ഇടനെഞ്ചിൽ കുടികൊള്ളും തുടിപ്പേ, എന്റെ ഉള്ളം കയ്യിൽ നിന്നും നിന്റെ ഉള്ളം കയ്യിലേക്കെന്റെ ഹൃദയം ഞാൻ വിടുർത്തിയിടുന്നു. [പുഞ്ചിരിയിലേക്ക് എളുപ്പവഴികളില്ല, അവനവന്റെ നിഷ്‌കളങ്കതയുടെ വീണ്ടെടുപ്പല്ലാതെ.  'With passion pray, with passion love.. why look like a dead fish in God's ocean?  നിന്റെ ഇടനെഞ്ചിൽ കുടികൊള്ളും തുടിപ്പു ഞാൻ! ഭ്രാന്തമായി പ്രാർത്ഥിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവർക്ക്  അവന്റെ കടലിൽ  ചത്ത മീനുകളെക്കണക്ക്  ഒഴുകി നടക്കുക എളുപ്പമല്ല.  വാലിൽ കുത്തി അതുയരെ ചാടുന്നുണ്ട്. നദിയുടെ മാറിൽ നിന്ന് ഒരു മത്സ്യം പുളകം പൂണ്ട് ഉയരേക്ക് ചാടുന്നതു പോലെ! .