താടിയോട്.
വല്ലാത്തൊരാസക്തിയുണ്ട്
നിന്നിൽ...
എന്റെയുമ്മകളേൽക്കാതെ
നീ നിന്നെക്കളഞ്ഞു
പോകാതിരിക്കണം.
എന്നിലേക്കെത്തുംവരെയെങ്കിലും
നീ നിന്നിൽ കാത്തിരിക്ക!
അത്രമേൽ ഭംഗിയിൽ
നീയെന്നിൽ
വിടർന്നു ലസിക്ക!
ഉമ്മ കൊണ്ട് കൂടുകെട്ടും
ഞാൻ നിന്നിൽ.
ഹൊ!
എന്തൊരാനന്ദമാണിന്ന്,
നൂലിഴപ്പഴുതിൽ
മാറിമറിയുന്നതാണീ
ജീവിതം,
പൊലിഞ്ഞു പോവാതെ
പോവാതെ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ