അവസാനത്തെ
ബോട്ടും
പോയ്ക്കഴിഞ്ഞോ?
ഇല്ല, ഞാനിപ്പഴും
പെരുവിരലൂന്നിയുള്ള
ആ നടനവിസ്മയത്തെ
ആ നിമിഷത്തിന്റെ
അത്യപൂർവ്വതയെ
വീണ്ടുമെന്നിലേക്കാവഹിച്ച്
ഒരു നീണ്ട മയക്കത്തിലേക്ക്
കൂപ്പുകുത്തുകയാണ്.
എന്റെ പ്രണയമേ
എല്ലാ പ്രണയികൾക്കും
നിന്റെ മുഖം തന്നെ!
ചിന്തയും ചലനവും നടനവും
ഹൊ?
മുടി കോതി തല മാടി വെട്ടിച്ച
നടത്ത പോലും!
എല്ലാം ഞാൻ കണ്ടതാണ്,
കൊതി തീരെ കണ്ടതാണ്,
കൊതി തീരാതെയെന്നിട്ടും
നിന്റെ തീരത്തു തന്നെ,
മഞ്ഞുറഞ്ഞ ജലപാളിയിൽ
നിന്നിലേക്കെന്റെ പ്രണയമെറിഞ്ഞ്.
അവസാന ബോട്ടും
പോയ്ക്കഴിഞ്ഞിട്ടുണ്ടാകുമോ?!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ