മുഖംമൂടികൾ വച്ച
ചുണ്ടുകൾ കൊണ്ട്
പരസ്പരം
ചുംബിച്ചു നിൽക്കുന്നതു
കണ്ടു കണ്ടു നിൽക്കുമ്പോഴാണ്
നീയെന്നിലേക്ക്
തോരാത്ത മോഹമെറിഞ്ഞത്,
എന്നത്തെയും പോലെത്തന്നെ.
അത്ഭുതകരമെന്നൊന്നുമല്ല,
ഒരിക്കലുമൊടുങ്ങുവാൻ
കൂട്ടാക്കാത്ത സത്യത്തിന്റെ
നേർക്കാഴ്ചകളാണെന്റെയീ
ആറാമിന്ദ്രിയത്തിലെ
സ്ഫടിക സുതാര്യതകൾ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ